Connect with us

Covid19

കൊവിഡ് : ആദ്യ പാർലിമെന്‌റ് പാനൽ യോഗം പരാജയം

Published

|

Last Updated

ന്യൂഡൽഹി| കൊറോണവൈറസ് മഹാമാരി ചർച്ച ചെയ്യാനായി ചേർന്ന ആദ്യ പാർലിമെന്‌റ് പാനൽ യോഗം പരാജയപ്പെട്ടതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി എ സി)ചെയർമാനും പ്രതിപക്ഷ നേതാവുമായ ആദിർ രഞ്ജൻ ചൗധരി. ലോക്ക്ഡൗൺ കാരണം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാനായി ചെയർമാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ബി ജെ പി അംഗങ്ങൾ തുടക്കത്തിലേ തടസ്സപ്പെടുത്തി.

ആഗോളതലത്തിലുള്ള അഭൂതപൂർവ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ ചെയർമാൻ മഹാമാരി കാർഷിക മേഖലയിലും ചെറുകിട-വൻകിട വ്യവസായമേഖലകളിലും ആരോഗ്യമേഖലയിലും ഉണ്ടാക്കിയ പ്രതികരണങ്ങളെ കുറിച്ച് അഭിപ്രായ ഐക്യത്തിലൂന്നിയുള്ള ചർച്ചക്കായി അംഗങ്ങളോട് ആവശ്യപ്പെട്ടു.

എന്നാൽ നിലവിലെ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഈ നടപടിയെ എതിർത്ത ബി ജെ ഡി. എം പി ഭൃതാരി മെഹ്താബാണ് അദ്യം എതിർപ്പുമായി രംഗത്തെത്തിയത്. ഭൂരിപക്ഷം ഭരണകക്ഷിയായ ബി ജെ പിയെ അനുകൂലിക്കുന്നതിനാൽ പി എ സി ചെയർമാന് ചർച്ച ഉപേക്ഷിക്കേണ്ടി വന്നു.

അതേസമയം, കൊറോണവൈറസിനെ കുറിച്ച് എന്തെങ്കിലും ആശയവിനിമയം നടത്തുന്നത് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിനെകുറിച്ചുള്ള ചർച്ചക്ക് കാരണമാകുമെന്ന ഭയമാണ് ബി ജെ പി അംഗങ്ങൾക്കെന്ന് കോൺഗ്രസ് പറഞ്ഞു. അതിനാലാണ് അവർ ചർച്ച തടസ്സപ്പെടുത്തിയത്.