Connect with us

Covid19

കൊവിഡ് പ്രതിരോധം: ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

മുംബൈ | കൊവിഡ് പ്രതിരോധത്തില്‍ മുംബൈയിലെ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യസംഘടന. കൃത്യമായ നിയന്ത്രണങ്ങളോടെയാണ് ഇത് സാധ്യമായതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള മുംബൈ നഗരത്തിലെ ചേരി പ്രദേശമാണ് ധാരാവി.

ഏപ്രില്‍ ഒന്നിന് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ അരലക്ഷത്തിലധികം വീടുകളില്‍ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ചേരിയില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവര്‍ ചേരിയുടെ പലഭാഗങ്ങളിലായി തയ്യാറാക്കിയ ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി. സ്‌ക്രീനിങ്ങില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ അപ്പപ്പോള്‍ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്‌പോര്‍ട്‌സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, ക്വാറന്റീനിലാക്കി.

ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്‌സ്‌പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പായതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധന, ഉറവിടം കണ്ടെത്തല്‍ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest