Connect with us

Kerala

സന്ദീപിന്റേയും സരിത്തിന്റേയും ഭാര്യമാരുടെ രഹസ്യ മൊഴിയെടുക്കാന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കം. കേസ് കോടതി മുന്‍പാകെ വരുമ്പോള്‍ ഇവര്‍ മൊഴിമാറ്റി പറയുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാണ് 164 നിയമപ്രകാരം ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.തിങ്കളാഴ്ചയോ ചോവ്വാഴ്ചയോ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.

ഇരുവരും നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്ന ഉള്‍പ്പടെയുള്ളവരുടെ പങ്കിനെപ്പറ്റിയാണ് മൊഴി നല്‍കിയത്. കേസില്‍ സന്ദീപിന്റെ ഭാര്യയുടെ മൊഴി ഏറെ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് തയ്യാറെടുക്കുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എന്‍ഐഎ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോള്‍ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതായി സംശയിക്കുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കമെന്നറിയുന്നു.

---- facebook comment plugin here -----

Latest