Connect with us

Covid19

ലോകത്ത് 24 മണിക്കൂറിനിടെ 2.30 ലക്ഷം കൊവിഡ് കേസുകള്‍; മരണ സംഖ്യ അഞ്ചര ലക്ഷം പിന്നിട്ടു

Published

|

Last Updated

വാഷിങ്ടണ്‍ | കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറേ പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയര്‍ന്നു. 5,61,980 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇന്നലെ മാത്രം 5,357 പേരാണ് മരിച്ചത്.

അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയില്‍ രോഗികകള്‍ 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി വര്‍ധിച്ചു.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1300 ഓളം പേര്‍ മരിച്ചു. 45000 ത്തിലേറേ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു.

റഷ്യയില്‍ രോഗികളുടെ എണ്ണം 7.10 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,19,646 ആയി വര്‍ധിച്ചു. ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതില്‍ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

---- facebook comment plugin here -----

Latest