Connect with us

Gulf

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദിന്റെ നിര്യാണം; സല്‍മാന്‍ രാജാവും കിരീടാവകാശിയും അനുശോചിച്ചു

Published

|

Last Updated

ദമാം | ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമിയുടെ നിര്യാണത്തില്‍ തിരുഗേഹങ്ങളുടെ സേവകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരി ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ക്ക് ഇരുവരും അനുശോചന സന്ദേശങ്ങള്‍ അയച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച ലണ്ടനില്‍ വച്ചാണ് ശൈഖ് അഹമ്മദ് മരിച്ചത്.