Connect with us

Kerala

സ്വര്‍ണക്കടത്തു കേസ്: സരിത്ത് കുമാര്‍ ഒന്നും സ്വപ്‌ന രണ്ടും പ്രതികള്‍; എന്‍ ഐ എ. എഫ് ഐ ആര്‍ തയാര്‍

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി എന്‍ ഐ എ. എഫ് ഐ ആര്‍. കൊച്ചി സ്വദേശി നിലവില്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദ്, സ്വപ്ന സുരേഷിന്റെ ബിനാമിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ എന്നിവര്‍ യഥാക്രമം മൂന്നു നാലും പ്രതികളാണ്. കലൂരിലെ എന്‍ ഐ എ കോടതിയിലാണ് എന്‍ ഐ. എ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. യു എ പി എ നിയമത്തിലെ ഭീകര പ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചെലവഴിക്കുക എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ചുമത്തുന്ന 16, 17, 18 വകുപ്പുകളാണ് എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത്.

ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും ഇയാളാണ് സ്വര്‍ണം കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് എന്‍ ഐ എക്കു മൊഴി നല്‍കിയിട്ടുണ്ട്.

Latest