Connect with us

National

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം റെഡ് അലർട്ട്

Published

|

Last Updated

ന്യൂഡൽഹി| അടുത്ത മൂന്ന് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബീഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, സിക്കിം, വെസ്‌റ് ബംഗാളിലെ ഹിമാലയൻ താഴ്‌വാരങ്ങൾ എന്നിവക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ, വടക്കു കിഴക്കൻ രാജസ്ഥാൻ, ഛത്തീസ്ഗണ്ഡ്, ഒഡിഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ കൊടുങ്കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ഇന്ത്യയിലെ വലിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇടിമിന്നലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അസമിൽ ഇന്നലെ മുതൽ വെള്ളപ്പൊക്കം രൂക്ഷമായ അവസ്തയിലാണ്. പ്രളയബാധിതരുടെ എണ്ണം 1,82,583 ആയി ഉയർന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 64 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. 58,000 ഓളം ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജില്ലയാണ് ധേമാജി. ബാർപ്പേട്ട, ലഖിംപൂർ എന്നിവയാണ് മറ്റ് പ്രളയബാധിത മേഖല. ജോഹത്, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടകരമായ രീതിയിലാണ് ഒഴുകുന്നത്.

നേപ്പാളിൽ സിന്ധുപാൽചോക്ക് പ്രദേശത്ത് ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടുപേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് പ്രദേശത്തെ അരുവികളുടെ ജലനിരപ്പ് ഉയർന്നു.

Latest