Connect with us

Covid19

ക്യാബിനറ്റ് അംഗങ്ങള്‍ക്ക് പിന്നാലെ ബോളീവിയന്‍ പ്രസിഡന്റിനും കൊവിഡ്

Published

|

Last Updated

ലാ പാസ് |  ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു ലാറ്റിനമേരിക്കന്‍ ഭരണാധികാരിക്ക്കൂടി വൈറസ് സ്ഥിരീകരിച്ചു. ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിനാ് രോഗം സ്ഥിരീകരിച്ചത്. ജെനീനയുടെ ക്യാബിനറ്റിലെ നാല് മന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനിലാണെന്നും ജെനീന ട്വിറ്ററില്‍ പറഞ്ഞു.

14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷം അടുത്ത പരിശോധനക്ക് വിധേയയാകുമെന്നും 53കാരിയായ ജെനീന പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest