Connect with us

Kerala

ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രതിഭാ റായിക്ക്

സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം

Published

|

Last Updated

തിരുവനന്തപുരം |  ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിക്ക്. മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.

ഒഎന്‍വി യുവ സാഹിത്യ പുരസ്‌കാരത്തിന് ദുര്‍ഗാ പ്രസാദ് അര്‍ഹനായി. ‘രാത്രിയില്‍ അച്ചാങ്കര’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവ സാഹിത്യ പുരസ്‌കാരം. ഒഎന്‍വി സാംസ്‌കാരിക അക്കാദമിയാണ് പുര്‌സകാരം ഏര്‍പ്പെടുത്തിയത്. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും പ്രഭാവര്‍മയും മഹാദേവന്‍ തമ്പിയും അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

 

Latest