Covid19
ലോകത്തെ കൊവിഡ് കേസുകള്‍ ഒന്നേകാല്‍ കോടിയിലേക്ക്

ന്യൂഡല്‍ഹി | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡിന്റെ സാംഹാര താണ്ഡവമാടുന്നു. ഇതിനകം 12,378,854 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. മരണം 556,601 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 222,825 പുതിയ കേസുകളും 5,404 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക തന്നെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഇതുവരെ 3,219,999 പേര്‍ക്കാണ് യു എസില്‍ കൊവിഡ് ബാധിച്ചത്. 135,822 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് അടക്കം രോഗം സ്ഥിരീകരിച്ച ബ്രസീലാണ് രണ്ടാമത്.1,759,103 പേര്‍ക്ക് ബ്രസീലില്‍ കൊവിഡ് ബാധിച്ചു. 69,254 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്.
---- facebook comment plugin here -----