Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 41 മരണം; 3183 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്- 19 ബാധിച്ച് 41 പേര്‍ കൂടി മരിച്ചു. ഇതോടെ മൊത്തം മരണം 2100 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 3183 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 3046 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഇതുവരെ 223,327 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 161,096 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 60,131 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,225 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ് (364), ദമാം (247), ജിദ്ദ (246), അല്‍ ഹുഫുഫ് (196), തായിഫ് (181), അല്‍ മുബാറസ് (152), മദീന (122), അബഹ (96), ഖമിസ് മുഷൈത് (96), മഹായില്‍ ആസിര്‍ 87, മക്ക (84), ബുറൈദ (76), നജ്‌റാന്‍ (71), അല്‍ ഖോബാര്‍, ഹാഇല്‍ 66 വീതം, ദഹ്‌റാന്‍, ഹഫര്‍ അല്‍ ബാത്തിന്‍ 63 വീതം, യാമ്പു (49), സ്വഫ്‌വ (45), ബിഷ (38), അബു ആരിഷ് (31), തബൂക് (30), സബ്ത് അല്‍ അലയ, ജൂബൈല്‍ 29 വീതം, അല്‍ ജാഫര്‍ (27), അബ്‌ഖൈഖ് (23), വാദി അല്‍ ദവാസിര്‍ (22), ബല്ലിസ്മര്‍ (21), ഒയൂണ്‍ അല്‍ ജാവ (20), റസ് തനുര (19), അല്‍ ഖത്തീഫ് (18), മഹ്ദ് അല്‍ ദഹബ് (17), റഫായി അല്‍ ജംഷ്, റിജാല്‍ അല്‍ മഅ 16 വീതം, അല്‍ ഉയൂണ്‍, ഉനൈസ, തത്‌ലീത്ത് 14 വീതം, അഹാദ് റുഫൈദ, ജസാന്‍ 13 വീതം, സബ്യ, ബദര്‍ അല്‍ ജനൂബ്, ഷറൂറ 11 വീതം, അല്‍ മഖ്‌വ, അല്‍ റാസ്, തുറൈബാന്‍, അല്‍ നമാസ്, അറാര്‍ 10 വീതം, അല്‍ സഹാന്‍ (ഒമ്പത്), ഖുല്‍വ (എട്ട്), സകാക്ക, അല്‍ ലെയ്ത്ത്, അല്‍ ഷാംലി ഏഴ് വീതം, ഖിയ, ദഹഹ്‌റാന്‍ അല്‍ ജനൂബ്, ശരത് ഉബൈദ, വാദി ബിന്‍ ഹാഷ്‌ബെല്‍, അല്‍ ഖൈസുമ, അല്‍ ശനാന്‍, അല്‍ ദര്‍ബ്, ദുര്‍മ, അല്‍ ഖുറൈയ ആറ് വീതം, ഉറൈറ, അല്‍ മജ്മ, റുവൈദ അല്‍ അര്‍ദ, അല്‍ അഖിക് അഞ്ച് വീതം, തുറൂബ, അല്‍ മദ്ദ, ബാരിഖ്, ബാഗ, അല്‍ ദായര്‍, സാംത, അദൂം, റഫ, ദവാദ്മി, അല്‍ ഖര്‍ജ്, ബല്‍ജുര്‍ഷി നാല് വീതം, അല്‍ ഐസ്, അല്‍ ഹനകിയ, അല്‍ ഖൂസ്, നമിറ, മെയ്‌സന്‍, അല്‍ ബറാക്, അല്‍ മുജാറിദ, അല്‍ ഹൈത്ത്, മുവാഖ്, സുലൈയില്‍, ഹോത്ത ബാനി തമീം, ശഖ്‌റ, താദിക്, അല്‍ ഖുറ മൂന്ന് വീതം, അല്‍ അസിയ, ദാരിയ, റിയാദ് അല്‍ ബര്‍ഖ, അല്‍ ഹര്‍ജ, അല്‍ ബത്ഹ, അല്‍ ഗസാല, അല്‍ മൗസം, റാബിഗ്, ഖുലൈസ്, താര്‍, ശബ്അ, താരിഫ്, അല്‍ ബദാ, ദിബ്ബ, അല്‍ ബഹ രണ്ട് വീതം, അല്‍ ഹംന, വാദി അല്‍ ഫറ, അല്‍ ഉല, ഖൈബര്‍, അല്‍ മുത്‌നിബ്, അല്‍ ഹദിതാ, അല്‍ മസാഫ്, അല്‍ മഹാനി, ദലം, അല്‍ ഫര്‍ഷ, മാലിജ, ഖുറയ്യാത്ത് അല്‍ ഉലയ, അല്‍ തൂവ്വല്‍, ദംദ്, ഹാബോന, അല്‍ ദിരിയ, അല്‍ സുല്‍ഫി, ഉംലുജ്, അല്‍ മഖ്‌വ ഒന്നുവീതം എന്നിവിടങ്ങളിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

Latest