Connect with us

Kerala

സ്വപ്നയുടെ നിയമനം: തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എം പി. സ്വപ്ന സുരേഷിന് എയര്‍ ഇന്ത്യ സ്റ്റാറ്റസില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരുന്ന സമയത്തായിരുന്നുവെന്നും നിയമനത്തില്‍ വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നുവെന്നുമാണ് ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയാറാണെന്നും ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി. കെ സി വേണുഗോപാല്‍ മന്ത്രിയായിരിക്കെ 2012- 2014 കാലയളവില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

സ്വപ്നയുടെ നിയമനത്തില്‍ തനിക്കെന്തെങ്കിലും പങ്കുണ്ടെങ്കില്‍ തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുന്നുവെന്നും കേസ് വഴിതിരിച്ചു വിടാനാണ് ബി ജെ പി നേതാവിന്റെ ശ്രമമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest