Connect with us

Gulf

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പ്രത്യേക വിമാനങ്ങൾ

Published

|

Last Updated

ദുബൈ | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലേക്ക് പ്രത്യേക വിമാന സർവീസുകൾ വരുന്നു. ചില ട്രാവൽ ഏജൻസികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസ് ഉണ്ടാകും. 1200 ദിർഹമാണ് അടിസ്ഥാന നിരക്ക്.  അതേസമയം ദുബൈ വിസയുള്ളവരും താമസ കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുമായ ആളുകൾക്കാണ് ദുബൈയിൽ ഇറങ്ങാൻ കഴിയുക.

കൊവിഡില്ലാ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. അൽ ഹൊസൻ, ഡി എക്സ് ബി ആപുകൾ ഡൗൺലോഡ് ചെയ്യണം. മറ്റു എമിറേറ്റിൽ താമസ വിസയുള്ളവരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.  സന്ദർശക വിസക്കാർക്ക് ഏകീകൃത പ്രോട്ടോകോൾ ആലോചിക്കുന്നു.

---- facebook comment plugin here -----

Latest