Connect with us

Covid19

കൊവിഡ് വ്യാപനം; ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനം

Published

|

Last Updated

ആലപ്പുഴ| ജില്ലയുടെ തീരമേഖലയിൽ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മുതൽ 16 രാത്രി 12 വരെയാണ് നിരോധനം. വൈറസ് ബാധ സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിൻറെ പശ്ചാത്തലത്തിലാണ് കർശന നടപടി.

ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമാകുന്നതിനെ തുടർന്നാണ് കർശന നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.

 

---- facebook comment plugin here -----

Latest