Connect with us

Covid19

കൊവിഡ് വ്യാപനം വര്‍ധിച്ചു; മെല്‍ബണില്‍ വീണ്ടും ലോക്ക്ഡൗണ്‍

Published

|

Last Updated

സിഡ്‌നി| കൊവിഡ് രോഗ വ്യാപനം വര്‍ധിച്ചതോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ബുധനാഴ്ച നിലവില്‍ വന്നു.

അഞ്ച് ദശലക്ഷത്തോളം വരുന്ന സ്ഥലവാസികളോട് ആറാഴ്ചത്തേക്ക് വീടുകളില്‍ നിന്ന് അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധകൃതര്‍ അറിയിച്ചിരിക്കുന്നത്. മെല്‍ബണിന്റെ തലസ്ഥാനമായ വിക്ടോറിയ ഉള്‍പ്പെടെ വിവിധ മേഖലകള്‍ അടച്ചു. മറ്റ് രാജ്യങ്ങളുമായുള്ള അതിര്‍ത്തികളും അടച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് ഇതുവരെ 8,886 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 106 പേരാണ് മരിച്ചത്.

Latest