Connect with us

Covid19

കൊവിഡ്; സഊദിയില്‍ 42 പേര്‍ കൂടി മരിച്ചു; ആകെ മരണം 2,059

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 42 പേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 3,036 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,20,144 ആയി. 1,58,050 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ്- 24, ജിദ്ദ- 5, മക്ക- 2, ദമാം- 1, അല്‍-ഹുഫൂഫ്- 1, ത്വാഇഫ്- 1, ബുറൈദ- 2, തബൂക്ക്- 2, അഹദ് റുഫൈദ- 1, ജിസാന്‍- 1, അറാര്‍- 1, അല്‍-ബഹ- 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,059 ആയി.

60,035 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2,263 പേരുടെ നില ഗുരുതരമാണ്. രോഗം ബാധിച്ചവരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഇതുവരെ 2,071,823 സ്രവ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
റിയാദ്- 288, ജിദ്ദ- 243, ത്വാഇഫ്- 187, അല്‍-ഹുഫൂഫ്- 171, മക്ക- 142, ഖമീസ് അല്‍ -മുശൈത്- 141, ദമാം- 133, മുബറസ്- 122, മദീന- 117, അബഹ- 89, മഹായില്‍- 76, ഹാഇല്‍- 66, നജ്‌റാന്‍- 66, അല്‍-ഖത്വീഫ്- 65, അബ്‌ഖൈഖ്- 57, ദഹ്‌റാന്‍- 47, ഹഫര്‍ അല്‍-ബാത്തിന്‍- 46, വാദി അല്‍-ദവാസിര്‍- 46, സ്വഫ്വ- 43, യാമ്പു- 42 എന്നീ പ്രദേശങ്ങളിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest