Connect with us

Covid19

കൊവിഡ്: ഒമാനില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

Published

|

Last Updated

മസ്‌കത്ത് | ഒമാനില്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ (51) മരിച്ചു. ബുധനാഴ്ച രാവിലെ ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസതടസത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതോടെ റോയല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെയാണ് മരണം. വിജയകുമാറിന്റെ കുടുംബം മസ്‌കത്തിലുണ്ട്.