Connect with us

National

രാജസ്ഥാനിൽ ട്രെയിനിടിച്ച് അച്ഛനും മകളും മരിച്ചു

Published

|

Last Updated

ജയ്‌പൂർ| രാജസ്ഥാനിൽ പാസഞ്ചർ ട്രെയിനിടിച്ച് അച്ഛനും മകളും മരിച്ചു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ കപ്രൻ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗാർജനി റെയിൽവേ ഗേറ്റിൽ ഇന്നലെ രാത്രി 12.40 നാണ് സംഭവം. നരോദ ഗ്രാമവാസികളായ ഗാസിലാൽ മീന (60) മകൾ സുഗ്‌ന മീന(18) എന്നിവരാണ് മരിച്ചത്.

മോട്ടോർ സൈക്കിളിൽ റെയിൽപ്പാത മുറിച്ച് കടക്കുമ്പോൾ ഇരുവരെയും മേവാർ എക്‌സ്പ്രസ് ട്രെയിനിടിക്കുകയായിരുന്നുവെന്ന് കപ്രൻ പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ ബുധിപ്രകാശ് നാമ പറഞ്ഞു.

അപകടത്തെക്കുറിച്ച് ലോക്കോ പൈലറ്റ് മെമ്മോ അയച്ചതിനെത്തുടർന്ന് പുലർച്ചെ ഒരു മണിയോടെ പോലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

Latest