Connect with us

National

തുടർച്ചയായ മൂന്നാം ദിവസവും ഗുജറാത്തിൽ കനത്തമഴ തുടരുന്നു

Published

|

Last Updated

ഗാന്ധിനഗർ| തുടർച്ചയായ മൂന്നാം ദിവസവും ഗുജറാത്തിൽ കനത്തമഴ. സൗരാഷ്ട്ര, കച്ച് മേഖലകളിൽ മൺസൂൺ ശക്തമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. ആയിരത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ദ്വാരകയിൽ വൻതോതിൽ വെള്ളം കയറുന്നതായാണ് റിപ്പോർട്ട്. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജംനഗറിലും പോർബന്ദറിലും മഴ വൻ തോതിൽ ബാധിച്ചു. ജംനഗറിലെ ഒരു കുടുംബത്തിലെ ഒമ്പത് പേരെയും പോർബന്ദറിൽ നിന്ന് മൂന്ന് പേരെയും ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്ത് തെക്ക്-പടിഞ്ഞാറ്, വടക്കുകിഴക്കൻ അറേബ്യൻ കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മുംബൈയിലഉം സമീപ പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം മുതൽ മിതമായ മഴ ലഭിച്ചു.