Connect with us

National

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിൽ

Published

|

Last Updated

ചെന്നൈ| തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിൽ. സി ബി സി ഐ ഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.

കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സി ബി ഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്ഡൗൺ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരിയായ ജയരാജനും മകൻ ബനിക്‌സും പൊലീസ് കസ്റ്റഡിയിലെ മർദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. ഇതോടെ കേസിൽ പിടിയിലായ പൊലീസുകാരുടെ എണ്ണം പത്തായി.

Latest