National
ഡോ ബി ആർ അംബേദ്‌കറുടെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

മുംബൈ| ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്‌കറിന്റെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഇന്നലെ വൈകീട്ടാണ് സംഭവം. മുംബൈ ദാദറിലാണ് അംബേദ്‌കറുടെ സ്മരണാർഥമുള്ള വസതി സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിൽ വീടിന് മുന്നിലെ ചെടിച്ചട്ടികൾ എറിഞ്ഞ് തകർത്ത നിലയിലാണ്. സി സി ടി വി ക്യാമറയും നശിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം ഉണ്ടാവണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും ആരും സ്മാരകത്തിന് മുന്നിലെത്തി ആക്രമണങ്ങൾക്ക് മുതിരരുതെന്നും വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷനും അംബേദ്‌കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്‌കർ പറഞ്ഞു.
മന്ത്രിമാരായ ജയന്ത് പാട്ടീൽ, ധനഞ് ജയ് മുണ്ടെ എന്നിവരും സംഭവത്തെ അപലപിച്ച് മുന്നോട്ട് വന്നു.
---- facebook comment plugin here -----