Connect with us

Kerala

സ്വര്‍ണക്കടത്ത്: ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ശശി തരൂര്‍, ഏത് അന്വേഷണത്തോടും സഹകരിക്കും

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് നയതന്ത്ര മാര്‍ഗം ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബന്ധമില്ലെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍. താനും തന്റെ ഓഫീസും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഇത് രാഷ്ട്രീയവത്കരിക്കരുതെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ദേശീയ താത്പര്യങ്ങള്‍ ഉള്‍പ്പെട്ട അതിഗുരുതര കുറ്റമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് വിശദ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ പിന്തുണക്കുന്നത്. എല്ലാ കുറ്റവാളികളെയും അവരുമായി ബന്ധമുള്ളവരെയും കണ്ടെത്താന്‍ ആരോപണവിധേയരുടെ കോള്‍ റെക്കോര്‍ഡുകളും ബന്ധങ്ങളും അടക്കം പരിശോധിക്കണമെന്നതടക്കമുള്ള ചെന്നിത്തലയുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണക്കുന്നു. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷയും നല്‍കണം. തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് തുറക്കുന്നതിനായി താന്‍ വഹിച്ച പങ്കില്‍ അഭിമാനിക്കുന്നു. ഏതാനും അഴിമതിക്കാരുടെ പെരുമാറ്റം ഒരിക്കലും കോണ്‍സുലേറ്റിന്റെ മൂല്യം ഇടിക്കുന്നതല്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest