Connect with us

National

സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ അന്വേഷണം പ്രഖ്യാപിച്ചു; ഇന്ത്യന്‍ അന്വേഷണത്തോട് സഹകരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അന്വേഷണഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുമെന്ന് പഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസായതിനാല്‍ കോണ്‍സുലേറ്റിന്റെ തന്നെ സല്‍പ്പേരിന് ബാധിക്കുന്നതാണ് സംഭവമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി

കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരന്‍ പഴുതുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യമാണെങ്കിലും സ്വര്‍ണം അയച്ചത് യുഎഇയില്‍ നിന്നാണ്. അതിനാല്‍ സ്വര്‍ണം അയച്ചത് ആരാണെന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കും. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്നും യുഎഇ എംബസി അധികൃതര്‍ വ്യക്തമാക്കി.

 

Latest