Connect with us

Uae

'ജനനി -പ്രവാസി ' - മാതൃത്വത്തിനൊരു കൈത്താങ്ങ്

Published

|

Last Updated

അബുദാബി | കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അബുദാബി ( ഐ ഐ സി സി ). അഹല്യ ഹോസ്പിറ്റല്‍ നടപ്പാക്കുന്ന “ജനനി -പ്രവാസി ” – മാതൃത്വത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതി വഴിയാണ് ഐ ഐ സി സി സ്വാന്തനം ഒരുക്കുന്നത്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രസവിക്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത ഗര്‍ഭണികള്‍ക്കാണ് ഈ പദ്ധതി സ്വാന്തനമേകുക.

ഐ ഐ സി സി നിര്‍ദേശിക്കുന്ന ഗര്‍ഭണികളുടെ ചെലവുകള്‍ പൂര്‍ണമായും അഹല്യ ഹോസ്പിറ്റല്‍ വഹിക്കും. യു എ ഇ യിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ അഹല്യ ആശുപത്രിയുമായി സഹകരിച്ചു സ്വാന്തനത്തിന്‌ടെ പുതിയ വാതായനം തുറക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐ ഐ സി സി പ്രതിനിധി ഹമീദ് പരപ്പ പറഞ്ഞു. സെപ്റ്റംബര്‍ 30 നകം നടക്കുന്ന പ്രസവങ്ങള്‍ക്ക് ഈ സൗജന്യം ഉപയോഗപ്പെടുത്താം. വിസിറ്റ് വിസയിലെത്തി ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോകാനാവാത്തവര്‍ക്ക് പുറമെ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും. ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള രജിസ്‌ട്രേഷന് ഐ ഐ സി സി പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തിയുട്ടുണ്ട്

Latest