Connect with us

Ongoing News

ഹജ്ജ് 2020: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 10ന് അവസാനിക്കും

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടവരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ ജൂലൈ 10 വെള്ളിയാഴ്ച അവസാനിക്കുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ജൂലൈ 21 നാണ് തീര്‍ത്ഥാടകരുടെ പട്ടിക പ്രസിദ്ധീകരിക്കുക . ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് .ഓണ്‍ലൈന്‍ വഴി ഹജ്ജിന് അപേക്ഷിക്കുന്നവര്‍ മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെന്ന് ഒരു പ്രതിജ്ഞയും “കൊറോണ” രോഗ ബാധിതനല്ലെന്നും , പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം ,ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകന്‍ ഓണ്‍ലൈന്‍ വഴി ഉറപ്പ് നല്‍കുകയും വേണം.കൂടാതെ തീര്‍ത്ഥാടകര്‍ ഹജ്ജിന് ശേഷം പതിനാല് ദിവസം കൊറന്റൈനില്‍ കഴിയുകയും വേണം

ആഗോളവ്യാപകമായി കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മം സഊദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കിയത് . 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്കും,സ്വദേശികള്‍ക്കും മാത്രമായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുളളത്.

കഴിഞ്ഞ വര്‍ഷം2,489,406 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തിയത്. ഇതില്‍ 1,855,027 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 634,379 പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമായിരുന്നു