National
വിമാനം റദ്ദാക്കല്‍: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി| കൊവിഡ് കാരണം റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് എയര്‍ പാസഞ്ചേഴ്‌സ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കി.
ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സജ്ഞയ് കൃഷ്ണന്‍ കൗള്‍, ജസ്റ്റിസ് എം ആര്‍ സാഹ് എന്നിവരടങ്ങയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്.
കൊവിഡിനെ തുടര്‍ന്ന് ടിക്കറ്റ് റദ്ധാക്കിയതോടെ യാത്രക്കാരുടെ പണം മടക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എയര്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മുഴുവനായി തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----