Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചുനില്‍ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ പിരശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധനക്കിടെ ഭീകരര്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

 

 

Latest