Connect with us

Gulf

ഹജ്ജ് 2020: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published

|

Last Updated

ഈ വര്‍ഷത്തെ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സഊദി ഹജ്ജിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍വര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്ക് ഹജ്ജിന് അനുമതിയില്ല.

  • ജൂലൈ ആറ് മുതല്‍ പത്ത് വരെ ഹജ്ജ് മന്ത്രലായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
  • അപേക്ഷകര്‍ കൊവിഡ് രോഗിയല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം
  • ഈ വര്‍ഷം 7000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്
  • നേരത്തേ ഹജ്ജ് ചെയ്തവര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ല
  • പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഹജ്ജിന് അനുമതിയില്ല
  • ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് കൊറോണവൈറസ് ബാധ കണ്ടെത്തിയാല്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും. എന്നാല്‍,ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരെ പ്രത്യേക താമസകേന്ദ്രങ്ങളിലേക്ക് മാറ്റും
  • ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 10 വരെ ഹജ്ജ് അനുമതി (തസ്‌രീഹ്) പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല
  • ജമാഅത്ത് നിസ്‌കാര സമയങ്ങളില്‍ തീര്‍ഥാടകര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം
  • അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സ്ഥലം നിശ്ചയിച്ച് നല്‍കും. ഇവര്‍ക്ക് ഭക്ഷണങ്ങള്‍ പാക്കറ്റുകളിലായിലിരിക്കും വിതരണം ചെയ്യുക. സാമൂഹിക അകലം പാലിച്ചാണ് ടെന്റുകളില്‍ കഴിയേണ്ടത്. ഓരോ ടെന്റിലും പരമാവധി പത്ത് പേര്‍ക്കാണ് താമസിക്കാന്‍ അനുമതി നല്‍കുക.
  • ജംറകളില്‍ കല്ലെറിയാന്‍ പോകുന്ന സമയത്ത് അണുവിമുക്തമാക്കിയ കല്ലുകളാണ് എറിയാന്‍ നല്‍കുക. ഒരേസമയം അമ്പത് പേര്‍ക്കാണ് കല്ലെറിയാന്‍ അനുമതി നല്‍കുക. ജംറകളില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കേണ്ടത്.
  • ഹജ്ജ് വേളയില്‍ മസ്ജിദുല്‍ ഹറമിലെത്തുന്ന തീര്‍ഥാടകര്‍ മത്വാഫില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് ത്വവാഫ് പൂര്‍ത്തിയാക്കേണ്ടത്.
  • ഹറമില്‍ കൂടിച്ചേരലുകള്‍ക്ക് വിലക്ക് തുടരും. തിരക്ക് കുറക്കുന്നതിനായി പ്രത്യേക കവാടങ്ങളിലൂടെയാണ് കഅബയിലേക്ക് പ്രവേശിക്കേണ്ടതും പുറത്തുകടക്കേണ്ടതും
  • കഅബാലയത്തെ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനുമുള്ള വിലക്ക് തുടരും. ഹറമിലേക്ക് വരുന്നവര്‍ സ്വന്തമായി മുസ്വല്ല കൊണ്ടുവരേണ്ടതാണ്.
---- facebook comment plugin here -----

Latest