National
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു

ന്യൂഡൽഹി| കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർ എസ് എസിന്റെ മുതിർന്ന നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ബി ജെ പി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
ധനം, റെയിൽവേ തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല ഈ രംഗത്തെ വിദഗ്ദരെ ഏൽപ്പിക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിമാരുടെ മികവ് വിലയിരുത്താനുള്ള നടപടികൾ ആരംഭിച്ചു.
കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂൽ ഖോൺഗ്രസിൽ നിന്നെത്തിയ മുകുൾ റോയ്, വടക്കുകിഴക്കൻ മേഖലയിലെ ശക്തനായ നേതാവ് ഹിമന്ത ബിസ്വ ശർമ എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളായേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന.
---- facebook comment plugin here -----