Connect with us

National

സിന്ധ്യ ക്യാംപിന് റവന്യു വകുപ്പ് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ്

Published

|

Last Updated

ഭോപ്പാല്‍| ജോതിരാദിത്യ സിന്ധ്യ ക്യാംപിലെ ആര്‍ക്കും റവന്യൂവകുപ്പ് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗവഹാനോട് ആവശ്യപ്പെട്ടു. സിന്ധ്യ ക്യാംപിലെ ആര്‍ക്കെങ്കിലും റവന്യുപദവി കിട്ടിയാല്‍ സര്‍ക്കാര്‍ ഭൂമി സിന്ധ്യ തന്റെ സ്വന്തം ഭൂമിയാക്കി മാറ്റുമെന്നും അദ്ദേഹം ആരോപിച്ചു.

സിന്ധ്യയുടെ പേരില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് ഗ്വാളിയാര്‍ ഹൈക്കോടതയിലെ അഭിഭാഷകര്‍ കലക്ടര്‍ ഓഫിസിനെ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റവന്യു മന്ത്രിയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ട്രസ്റ്റിന്റെ പേരിലേക്ക് സര്‍ക്കാര്‍ ഭൂമി മാറ്റുവെന്നും അതിനാല്‍ സിന്ധ്യ ക്യാംപിലെ ആര്‍ക്കും റവന്യുപദവി നല്‍കരുതെന്നും സിംഗ് ആവശ്യപ്പെട്ടു.

ഏഴരകോടി ജനങ്ങളുടെ താത്പര്യത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ സ്വത്ത് സരംക്ഷിക്കണം. സ്വാതന്ത്യാനന്തരം സര്‍ക്കാര്‍ ഭൂമി സിന്ധ്യയുടെ കടുംബം കൈയേറിയതായും അദ്ദേഹം ആരോപിച്ചു.

അതേസമയം സിംഗിന്റെ പ്രസ്താവനക്കെതിരേ ബി ജെ പി മന്ത്രി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസിക സന്തുലിത നഷ്ട്ട്ടപ്പെട്ടുവെന്ന് മന്ത്രി വിശ്വാസ് സാംരംഗ് പറഞ്ഞു. ഇതേ നിര്‍ദേശം മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് നല്‍കിയരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കമല്‍നാഥ് സര്‍ക്കാറില്‍ സിന്ധ്യയുടെ അടുത്ത അനുയായിരുന്ന ഗോവിന്ദ് സിംഗ് ആയിരുന്നു റവന്യുമന്ത്രി.

Latest