Connect with us

International

ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കമുണ്ടെന്ന് സമ്മതിച്ച് ചൈന; ലക്ഷ്യം അരുണാചല്‍പ്രദേശ്

Published

|

Last Updated

ബെയ്ജിംഗ്| ഭൂട്ടാനുമായി അതിര്‍ത്തി പ്രശ്‌നമുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് ചൈനീസ് സര്‍ക്കാര്‍. തിംഫുവിന്റെ സഖ്യകക്ഷിയായ ഇന്ത്യക്കെതിരേ കിഴക്കന്‍ മേഖലയില്‍ പുതിയ ആക്രമണത്തിനാണ് ചൈന ഇതിലൂടെ പദ്ധതിയിടുന്നത്.

ഭൂട്ടാന്റെ കിഴക്കന്‍ മേഖല അരുണാചല്‍പ്രദേശുമായി ചേര്‍ന്നു കിടക്കുന്നതാണ്. ഇത് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഭൂട്ടാനുമായുള്ള അതിര്‍ത്തിയെ സംബന്ധിച്ച് പരസ്യമായി സമ്മതിക്കാനുള്ള പ്രധാന കാരണം ഇതാണെന്നാണ് വ്യക്തമാക്കുന്നത്.

ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കമുണ്ടെന്ന് ഇന്ത്യ പങ്കെടുത്ത ജൂണില്‍ നടന്ന ബഹുരാഷട്ര പരിസ്ഥിതി ഫോറത്തില്‍ ആദ്യമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സമ്മതിച്ചിരുന്നു. ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ അന്തരാഷ്ട്രവല്‍ക്കരിക്കാനാണ് ചൈനയുടെ ശ്രമം.

ഇന്ത്യയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തിനിടയിലും ഡല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദ്ദവും തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 2006ല്‍ ഒപ്പുവെച്ച ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കരാറിനെ ചൈന എതിര്‍ത്തിരുന്നു. അരുണാചല്‍പ്രദേശുമായി ഭൂട്ടാന്‍ അതിര്‍ത്തി തിരിക്കുന്നതാണ് ഇതിന് കാരണം. ചൈന-ഭൂട്ടാന്‍ അതിര്‍ത്തി ഇതുവരെ വേര്‍തിരിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നു.

ചൈന- ഭൂട്ടാന്‍ അതിര്‍ത്തി വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടരുതെന്നും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന പറഞ്ഞു. ഭൂട്ടാനുമായിയുള്ള പരാമ്പരാഗത സൗഹൃദത്തിന് ചൈന വളരെ പ്രാധ്യാന്യം നല്‍കുന്നുണ്ട്. ഭൂട്ടാന്റെ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നുവെന്നും ചൈന പറഞ്ഞു.

Latest