Connect with us

Covid19

പിടിവിടാതെ കൊവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 1,15,56,681

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് പിടിച്ചുകെട്ടാന്‍ കഴിയാതെ കൊവിഡ് പടരുന്നു. വേള്‍ഡോ മീറ്റര്‍ കണക്കു പ്രകാരം 1,15,56,681 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,36,776 പേരുടെ ജീവന്‍ പൊലിഞ്ഞു. 65,35,492 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുകയാണ്. 29,82,928 ആണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവും പുതിയ കണക്ക്. 1,32,569 പേര്‍ മഹാമാരിക്ക് കീഴടങ്ങിയപ്പോള്‍ 12,89,564 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തു തുടരുന്നു. 16,04,585 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 64,900 ആണ് മരണം. 9,78,615 ആണ് രോഗമുക്തര്‍. ഇന്ത്യയാണ് മൂന്നാമതുള്ളത്. രാജ്യത്ത് 6,97,836 പേരെയാണ് കൊവിഡ് വൈറസ് പിടികൂടിയിരിക്കുന്നത്. 19,700 പേര്‍ മരണത്തിനു കീഴടങ്ങി. 4,24,891 പേര്‍ രോഗത്തെ അതിജീവിച്ചു.

റഷ്യ (രോഗം സ്ഥിരീകരിച്ചത്: 6,81,251, മരണം: 10,161), പെറു (3,02718- 10,589), സ്‌പെയിന്‍ (2,97,625- 28,385), ചിലി (2,95,352- 6,308), ബ്രിട്ടന്‍ (2,85,416- 44,220), മെക്‌സിക്കോ (2,56,848- 30,639), ഇറ്റലി (2,41,611- 34,861) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

Latest