Connect with us

Covid19

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് സ്ഥിതി രൂക്ഷമായ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. മരുന്നു കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. അവശ്യസാധനങ്ങള്‍ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. പൊതുഗതാഗതവും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടച്ചിടും.

നഗരത്തില്‍ കൊവിഡ് നിയന്ത്രണാതീതമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

Latest