National
ഉത്തർപ്രദേശിൽ യോഗി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൂടി കൊവിഡ്
ലക്‌നൗ| യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം സഹാൻപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഗ്രാമ വികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,850 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വന്ന വൻ വർധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.







