Connect with us

National

ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്റർ ഉൽഘാടനം ചെയ്തു

Published

|

Last Updated

ന്യൂഡൽഹി| ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്റർ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഇന്ന് ഉൽഘാടനം ചെയ്തു. 10.000 കിടക്കകൾ അടങ്ങിയ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററാണ് ലെഫ്.ഗവർണർ ഉൽഘാടനം ചെയ്തത്. ഛത്തൻപൂരിലാക്ക് കെയർ സെന്റർ സ്ഥാപിച്ചിരിക്കുന്നത്.

കൊവിഡ് രോഗികളെയും രോഗലക്ഷണം മൂലം വീടുകളിൽ കഴിയാൻ സാധിക്കാത്തവർക്കും കെയർ സെന്റർ വഴി പരിചരണം നൽകും. 1,700 അടി നീളവും 700 അടി വീതിയും ഏകദേശം 20 ഫുട്‌ബോൾ മൈതാനങ്ങളുമട വലിപ്പവും ആണ് സെന്ററിനുള്ളത്. 200 ചുറ്റളവുകളിലായി 50 കിടക്കകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് സെന്ററാണിതെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഐ ടി ബി പി നോഡൽ ഏജൻസിയുടെ കീഴലായിരിക്കും സെന്ററിന്റെ പ്രവർത്തനം. ഭരണപരമായ എല്ലാ പിന്തുണയും ഡൽഹി സർക്കാർ നൽകും. കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി രാധാ സോമി ബിയാസിന്റെ മതവിഭാഗത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും.

Latest