Covid19
കടലില്‍ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം
കോഴിക്കോട് | കടലില്‍ പോകുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ചാലിയം ഹാര്‍ബറിലാണ് സംഭവം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലില്‍ പോകരുതെന്ന് ഒരു വിഭാഗം നിലപാടെടുത്തപ്പോള്‍ പോകണമെന്ന് മറ്റൊരു വിഭാഗം വാശിപിടിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. നിയന്ത്രണം ലംഘിച്ച് കടലില്‍ പോയ ചിലരെ തിരിച്ചെത്തുമ്പോള്‍ തടയുമെന്ന് ആദ്യ വിഭാഗം പ്രഖ്യാപിച്ചിരുന്നു.
സ്ഥലത്തെത്തിയ പോലീസ് തര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ ലാത്തി വീശി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.







