Connect with us

Covid19

കൊവിഡ് വാക്‌സിന്‍: ട്രംപിനെ തള്ളി ആരോഗ്യ വിദഗ്ധര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്ന ആദ്യ രാജ്യം അമേരിക്കയായിരിക്കുമെന്നും അതിനുള്ള നടപടികള്‍ പെട്ടെന്ന പൂര്‍ത്തിയാക്കുമെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ആരോഗ്യ വിദഗ്ധര്‍. കൊവിഡിന് വാക്‌സിന്‍ കണ്ടെത്തുന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്നും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും അതിനു വേണ്ടി വരുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ തന്നെ നിരവധി പേരില്‍ പരീക്ഷണം നടത്തിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ സാധിക്കൂ. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.