Connect with us

National

സാത്താന്‍കുളം കസ്റ്റഡി മരണം: പ്രതികളെ ജയില്‍ മാറ്റി

Published

|

Last Updated

തൂത്തുക്കുടി | തമിഴ്‌നാട്ടിലെ തൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ അഞ്ച് പ്രതികളെയും ജയില്‍ മാറ്റി. തൂത്തുക്കുടി ജയിലിലായിരുന്നു ഇവരെ മധുര സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. തെളിവുകള്‍ പരിശോധിച്ച ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest