Connect with us

National

മിസോറാമിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി

Published

|

Last Updated

ഐസ്വാൾ| കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി മിസോറം സർക്കാർ അറിയിച്ചു. ജൂലൈ 15 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചതോടെ ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂൾ തുറക്കുന്നത് മാറ്റിവെച്ചതെന്ന് മിസോറം വിദ്യാഭ്യാസ മന്ത്രി ലാൽചന്ദമ റാൽട്ടെ പറഞ്ഞു. സ്ഥിതി കണക്കിലെടുത്ത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ നിർത്തിവെച്ചതായും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച്ചവരെ 162 കൊവിഡ് കേസുകളാണ് മിസോറാമിൽ റിപ്പോർട്ട് ചെയ്തത്.