Connect with us

National

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗം എന്ന് പറഞ്ഞ് ആള്‍മാറാട്ടം; പ്രതിക്കെതിരേ സി ബി ഐ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി കെ മിശ്രയുടെ സ്‌പെഷ്യല്‍ അസിറ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തിയാള്‍ക്കെതിരേ സി ബി ഐ കേസ് ഫയല്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയില്‍ ജൂണ്‍ 30നാണ് സി ബി ഐ കേസ് ഫയല്‍ ചെയ്യുന്നത്.

ബോയിംഗ് ഇന്ത്യ ഉദ്യോഗസ്ഥനായ അനിരുദ്ധ് സിംഗിനെ വിളിച്ച പ്രതി മിശ്രയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണണമെന്നും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ലേലത്തെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണെന്നും പറഞ്ഞു. കമ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ബോയിംഗ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയോട് സംസാരിക്കാനായും പ്രതി വിളിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന അനുവാദമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു.

ആള്‍മാറാട്ടം നടത്തിയ ആള്‍ ഏത് പ്രത്യേക പ്രതിരോധ ലേലത്തെ കുറിച്ചാണ് സംസാരിച്ചതെന്നും അതെകുറിച്ച് ഏങ്ങനെ വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും സി ബി ഐ അറിയിച്ചു. മിശ്രയുടെ അസിസറ്റന്റായി ജിതേന്ദ്ര കുമാര്‍ എന്നൊരാള്‍ ജോലി ചെയ്യുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest