Connect with us

National

സ്ത്രീകൾക്കെതിരായ അതിക്രമം: ജൂണിൽ മാത്രം 2,043 പരാതികൾ

Published

|

Last Updated

ന്യൂഡൽഹി| സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് കഴിഞ്ഞ മാസം മാത്രം 2,043 പരാതികൾ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷൻ(എൻ സി ഡബ്ല്യു). ഇത് കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണെന്ന് അധ്യക്ഷ രേഖാ ശർമ പറഞ്ഞു. 2,043 പരാതികളിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 603 പരാതികളും ഗാർഹികപീഡനം നടക്കുന്നെന്ന് ആരോപിച്ച് 452 പരാതികളും ലഭിച്ചു.

സാമൂഹിക മാധ്യമങ്ങൾ വഴി കമ്മീഷൻ പ്രവർത്തനം കാര്യക്ഷമമായതാണ് പരാതികൾ വർധിക്കാനിടയാക്കിയത്. ഏത് അടിയന്തര ഘട്ടത്തിലും സ്ത്രീകൾക്ക് എൻ സി ഡബ്ല്യുവിനെ സമീപിക്കാമെന്നും സ്ത്രീ ക്ഷേമവും ശാക്തീകരണവുമാണ് ഇതിന്റെ ലക്ഷ്യമെന്നും രേഖാ ശർമ കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ എൻ സി ഡബ്ല്യുവിന് 1,500 പരാതികളും ഏപ്രിലിൽ 800 പരാതികളും മാർച്ചിൽ 1,347 പരാതികളും ലഭിച്ചു. ഫെബ്രുവരിയിൽ 1,424 പരാതികളും ജനുവരിയിൽ 1,462 പരാതികളും ഡിസംബറിൽ 1,402 പരാതികളും 1,642 നവംബറിൽ 1,885 പരാതികളും ഒക്ടോബറിൽ 1,885 പരാതികളും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest