Connect with us

Ongoing News

ലഡാക്ക് നിലപാട്; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

Published

|

Last Updated

ന്യൂഡൽഹി| ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ. നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ മാറ്റാനുള്ള ലഡാക്കിന്റെ ഏകപക്ഷീയമായ ശ്രമങ്ങളെ രാജ്യം എതിർക്കുന്നുവെന്നും ജാപ്പനീസ് അംബാസിഡർ സതോഷി സുസുക്കി പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ലയുമായി സംസാരിച്ചതിന് ശേഷമാണ് സതോഷി സുസുക്കി ഇന്ത്യക്ക് പിന്തുണ അറിയിച്ച പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്തോ-പസഫിക്കിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയിരുന്നു.

ശ്രിംഗ്ലയുമായി സംഭാഷണം നടത്തി. ജപ്പാൻ നയതന്ത്ര ചർച്ചകളിലൂമട ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നുവെന്നും സതോഷി സുസുക്കി ട്വീറ്റ് ചെയ്തു.

ജൂൺ 19 ന് ഇന്ത്യയിലെ ജനങ്ങൾക്കും ഗാൽവാൻ താഴ് വരയിൽ ഇന്ത്യ-ചൈന സംഘർഷത്തില ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്കും കുടുംബങ്ങൾക്കും ട്വീറ്റിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Latest