Connect with us

National

ജൂണില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2,400 തവണ

Published

|

Last Updated

ന്യൂഡല്‍ഹി| നിയന്ത്രണ രേഖയിലും അന്താരാഷട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിയമനങ്ങള്‍ ലംഘിക്കുന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ഈ വര്‍ഷം ജൂണില്‍ മാത്രം പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് 2,432 തവണ വെടിനിര്‍ത്തല്‍ കരാകര്‍ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ 14 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 88 ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരന്തരം പാക് സൈനികരില്‍ നിന്ന് പ്രകോപനപരമായ രീതിയില്‍ വെടിവെയ്പ്പ് ഉണ്ടാകുന്നു.

2003ലെ വെടിനിര്‍ത്തല്‍ കരാര്‍ നിയമത്തിനെതിരായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്നും വെടിവെപ്പ് നടത്തി. തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രേരിപ്പിക്കുംവിധമാണ് അവരുടെ പ്രവര്‍ത്തനമെന്നും അധികൃതര്‍ പറയുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദികളുടെ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞ് കയറ്റത്തിന് പാക് സേന നല്‍കുന്ന പിന്തുണയില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. മിലിട്ടറി ഡയറക്ടര്‍ ജനറല്‍ അടക്കമുള്ളവര്‍ ഇത്തരം ആശങ്കകള്‍ പങ്കുവെച്ചിട്ടും പാകിസ്ഥാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. ചൈനയുമായി അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടായ അതേ സമയത്ത് തന്നെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ വെടിവെപ്പ് നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു.