Connect with us

Kerala

എറണാകുളത്ത് കർശന നിയന്ത്രണം, മാനദണ്ഡങ്ങൾ ലംഘിച്ചാൽ ആലുവ മാർക്കറ്റ് താൽക്കാലികമായി അടക്കും

Published

|

Last Updated

കൊച്ചി| കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. നിർദേശങ്ങൾ പാലിക്കാത്ത ആലുവ മാർക്കറ്റിലെ ഏഴ് കടകൾക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിർദേശങ്ങൾ ലംഘിച്ച് ആലുവ മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടിയതിെനത്തുടർന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ കെട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താൽക്കാലികമായി അടക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.

മാർക്കറ്റിൽ നിന്ന് 12 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്പിൾ കൂടി ശേഖരിക്കും.

ചേർത്തല പള്ളിത്തോട് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് താൽക്കാലികമായി അടച്ചു. യുവതിയെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും നേഴ്‌സുമാരും നിരീക്ഷത്തിലാണ്. ഈ സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ഹാർബറും മുൻകരുതലിന്റെ ഭാഗമായി അടച്ചു. ഇവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.