Connect with us

Ongoing News

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം: സങ്കക്കാരയെ ചോദ്യം ചെയ്തു

Published

|

Last Updated

കൊളംബോ | 2011ലെ ഇന്ത്യയുമായുള്ള ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. ശ്രീലങ്കയിലെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗാമഗെയുടെ ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ യൂനിറ്റാണ് സങ്കക്കാരയെ ചോദ്യം ചെയ്തത്.

മുന്‍ മന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് ലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചത്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു ഫൈനല്‍. ഇന്ത്യയാണ് കിരീടം നേടിയത്. തന്റെ ആരോപണത്തില്‍ തെളിവുകളൊന്നും മുന്‍ മന്ത്രി മുന്നോട്ടുവെച്ചിട്ടില്ല.

ലോകകപ്പ് സമയത്ത് ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സങ്കക്കാരയായിരുന്നു. പത്ത് മണിക്കൂറിലേറെയാണ് സങ്കക്കാരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അടുത്തയാഴ്ചയും സങ്കക്കാരയുടെ മൊഴിയെടുക്കും. ദിവസങ്ങള്‍ക്ക് മുമ്പ് സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അരവിന്ദ ഡി സില്‍വ ഓപണര്‍ ഉപുല്‍ തരംഗ എന്നിവരുടെ മൊഴിയെടുത്തിരുന്നു.

---- facebook comment plugin here -----

Latest