Connect with us

National

ബാബരി മസ്ജിദ് തകര്‍ത്ത കേസ്; ഉമാഭാരതി സി ബി ഐ കോടതയില്‍ ഹാജരായി

Published

|

Last Updated

ലക്‌നൗ| ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ നേരിടുന്ന മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാഭാരാതി ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ ഹാജരായി.

പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്ന ഘട്ടത്തില്‍ പ്രത്യേക സി ബി ഐ കോടതി 32 പ്രതികളുടെ മൊഴി രേഖപ്പടുത്തി. 27 വര്‍ഷം പഴക്കമുള്ള കേസില്‍ 19ാംമത്തെ പ്രതിയാണ് 61കാരിയായ ബി ജെ പി നേതാവ്. മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, ബി ജെ പി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ് എന്നി പ്രതികള്‍ ഹാജരായില്ല.

വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാനാണ് താത്പര്യമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു. 1992 ഡിസംബറിലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ആഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം സി ബി ഐ കോടതി ദിനം പ്രതി വാദം കേള്‍ക്കല്‍ നടത്തുന്നുണ്ട്.

---- facebook comment plugin here -----