Connect with us

Sports

700ാം ഗോള്‍ നേടി മെസ്സി; ബാഴ്‌സയുടെ കിരീട പ്രതീക്ഷക്ക് വീണ്ടും മങ്ങല്‍

Published

|

Last Updated

മാഡ്രിഡ് | ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ കരിയറിലെ എഴുന്നൂറാം ഗോള്‍ നേടിയെങ്കിലും ടീമിന്റെ ലാ ലിഗ കിരീട പ്രതീക്ഷക്ക് വീണ്ടും മങ്ങലേറ്റു. അത്‌ലറ്റികോ മാഡ്രിഡിനോട് സമനില വഴങ്ങിയതോടെയാണിത്. കഴിഞ്ഞ ദിവസത്തെ കളി 2- 2 സ്‌കോറിലാണ് അവസാനിച്ചത്.

ടീമിന് ലഭിച്ച പെനാല്‍റ്റി തന്റെ സ്വതസിദ്ധ ശൈലിയിലൂടെ ചിപ്പ് ചെയ്താണ് മെസ്സി മറ്റൊരു സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ രണ്ട് ഗോളുകളാണ് അടിച്ചത്. സോള്‍ നിഗൗസ് ആണ് അത്‌ലറ്റികോക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഡീഗോ കോസ്റ്റയുടെ ഗോളിലൂടെ ബാഴ്‌സ നേരത്തേ തന്നെ ലീഡ് നേടിയിരുന്നു.

ബുധനാഴ്ച സ്വന്തം തട്ടകത്തില്‍ ഗെറ്റാഫെയെ തോല്‍പ്പിച്ചാല്‍ അത്‌ലറ്റികോക്ക് നാല് പോയിന്റുകള്‍ നേടി പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിക്കും. ബാക്കിയുള്ള അഞ്ച് കളികളില്‍ നിന്ന് വ്യക്തമായ മേധാവിത്വം നേടാനും കഴിയും.

---- facebook comment plugin here -----

Latest