Connect with us

National

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി

Published

|

Last Updated

ന്യൂഡൽഹി| ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ രംഗത്ത്. ഗൂഗിൾ ക്രോം എക്‌സറ്റൻഷനുകൾ ഇൻസ്‌ററാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് കമ്പനിയുടെ നിർദേശം.

ഉപയോക്ത്യ ഡാറ്റ ശേഖരിക്കുന്നതായി കണ്ടത്തിയതിനെത്തുടർന്ന് നൂറിലധികം ഉപദ്രവകാരികളായ ലിങ്കുകൾ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നത്.

കൂടാതെ ഗൂഗിൾ ക്രോമിന്റെ വെബ് സ്‌റ്റോർ സുരക്ഷാ സ്‌കാനുകളെ ഇല്ലാക്കാനുള്ള കോഡ് ഇത്തരം ലിങ്കുകളിൽ അടങ്ങിയിരിക്കുന്നതായും കമ്പനി അറിയിച്ചു. സ്‌ക്രീൻ ഷോട്ടുകൾ എടുക്കാനും, ക്ലിപ്പ്‌ബോർഡുകൾ വായിക്കാനും, പാസ് വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും വായിക്കാനും ഉപയോക്ത്യ കീസ്‌ട്രോക്കുകൾ വായിക്കാനും ഇത്തരം ലിങ്കുകൾക്ക് കഴിവുണ്ടെന്നും ഏജൻസി അറിയിച്ചു.

ആവശ്യമുള്ള എക്‌സ്‌റ്റെൻഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യാനും ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉപയോക്ത്യ അവലോകനങ്ങൾ മനസ്സിലാക്കാനും കമ്പനി നിർദേശിച്ചു.

Latest