Connect with us

National

ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്: കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കുറച്ച് ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂണ്‍ മുപ്പതോടെ ഒരു ലക്ഷം കൊവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത്. ഇത് എണ്‍പത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഒരാഴ്ച്ച കൊണ്ട് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിച്ചത് നേട്ടമായി. രോഗമുക്തി നിരക്ക് 66.79 ആയി ഉയര്‍ന്നു.

26,270 പേരാണ് ഡല്‍ഹിയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത്.നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ആവശ്യത്തിന് കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കെജരിവാള്‍ പറഞ്ഞു

Latest