Connect with us

Covid19

കര്‍ണടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നു

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആരോഗ്യമന്ത്രിയുടെ ജില്ലയായ ബെല്ലാരിയിലെ വിജനമായ ഒരു സ്ഥലത്ത് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ എത്തിച്ച് കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണിത്. ഇവര്‍ കന്നഡ ഭാഷ സംസാരിക്കുന്നതും വ്യക്തമായി കേള്‍ക്കാം. കുഴികുത്താനായി കൊണ്ടുവന്ന മണ്ണുമാന്ത്രി യന്ത്രങ്ങളും കാണാം.

ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയായ ബെല്ലാരിയിലെ വ്യവസായ മേഖലയോടു ചേര്‍ന്ന വിജനമായ സ്ഥലത്താണ് സംഭവം നടന്നത്. ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നത് ഇവിടെയാണ്. ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.